s
പുതിയ മരുന്ന് നിർമ്മാണത്തിനും സാങ്കേതിക വിദ്യ കൈമാറ്റത്തിനും കലവൂർ കെ.എസ്.ഡി.പിയും കേന്ദ്ര ഗവ. സ്ഥാപനമായ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ധാരണപത്രത്തിൽ ഒപ്പിട്ടപ്പോൾ

ആലപ്പുഴ: പുതിയ മരുന്ന് നിർമ്മാണത്തിനും സാങ്കേതിക വിദ്യ കൈമാറ്റത്തിനും കലവൂർ കെ.എസ്.ഡി.പിയും കേന്ദ്ര ഗവ. സ്ഥാപനമായ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (സി.ഡി.ആർ.ഐ) ധാരണപത്രത്തിൽ ഒപ്പിട്ടു. കുറഞ്ഞ വിലയിൽ മരുന്ന് വിപണിയിലെത്തിക്കുക, പുതിയ മരുന്ന് നിർമ്മിക്കാൻ ലൈസൻസ് ലഭ്യമാക്കുക തുടങ്ങിയവയിലാണ് ധാരണയായതെന്ന് കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു അറിയിച്ചു. കെ.എസ്.ഡി.പിയിൽ നടന്ന ചടങ്ങിൽ സി.ബി.ചന്ദ്രബാബു, എം.ഡി ഇ.എ.സുബ്രഹ്മണ്യൻ, സി.എസ്.ഐ.ആർ-സി.ഡി.ആർ.ഐ ഡയറക്ടർ ഡോ. രാധ രംഗരാജൻ, സി.ഡി.ആർ.ഐ സീനിയർ സയന്റിസ്റ്റ് നസിം അഹമ്മദ് സിദ്ദിഖ്, പ്രൊഡക്ഷൻ മാനേജർ ടി.ആർ.സന്തോഷ്, ഫിനാൻസ് മാനേജർ എബിൻ കുര്യാക്കോസ്, പേഴ്സണൽ മാനേജർ സി.വിനോദ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.