ഹരിപ്പാട്: കെ. വി. വി ഇ. എസ് കാർത്തികപ്പള്ളി യൂണിറ്റിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് വി.സി.ഉദയകുമാർ അദ്ധ്യക്ഷനായി. ഷിബുരാജ്, അബ്ദുള്ള അണ്ടോളിൽ, എസ്.കൃഷ്ണകുമാർ മുതുകുളം, അജു ആനന്ദ്, സജീദ് ഗായൽ, സലിം ചിങ്ങോലി തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികൾ: ഡേവിഡ്സൺ ആവണക്കുളം (പ്രസിഡൻ്റ്), രഞ്ജു രാജൻ (ജന: സെക്രട്ടറി) , ഷിജു രാജൻ (ട്രഷറർ).