അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ 3335 -നമ്പർ തകഴി വടക്ക് ശാഖയിൽ ഗുരുക്ഷേത്ര ശിലാസ്ഥാപനവും വിശേഷാൽ പൊതുയോഗവും നടന്നു. സുജിത്ത് തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ശിലാസ്ഥാപനം നടത്തി. വിദ്വാൻ മധു.എൻ.പോറ്റി തിരുവിഴ സ്ഥാന നിർണയം നടത്തി.തുടർന്ന് നടന്ന സമ്മേളനം കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് ജി. നാരായണൻ അദ്ധ്യക്ഷനായി. യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം മുഖ്യപ്രഭാഷണം നടത്തി യൂണിയൻ കൗൺസിലർമാരായ സന്തോഷ് വേണാട്, എം.ബാബു,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സി.പി.ശാന്ത,യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കുട്ടൻ ,സെക്രട്ടറി വികാസ് ദേവൻ, എം.എസ്.സജി കുമാർ,ഗണേഷ് ,മോബിൻ ശാഖാ ഭാരവാഹികളായ പ്രൊഫ. രാജൻ മാരെഴം, ശ്രീകുമാർ, പ്രസന്നൻ ,അനിക്കുട്ടൻ ലീലാമണി ,ഉഷ, ദീപ്തി അജേഷ്, ശ്രീകുമാർ കലേഷ്, സജിത്ത് സന്തോഷ്, സുശീലൻ, സിബീഷ്, ടി.പി.മനോജ് തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഉത്തമൻ ചിത്തിര നന്ദി പറഞ്ഞു.