photo
കളവങ്കോടം സഹകരണബാങ്കിന്റെ നേതൃത്വത്തിൽ വനിതാ സംരഭകത്വ പദ്ധതി 'വിംഗ്സ് ഒഫ് വുമെൻ' പദ്ധതി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനംചെയ്യുന്നു

ചേർത്തല: കളവങ്കോടം സഹകരണബാങ്കിന്റെ നേതൃത്വത്തിൽ വനിതാ സംരഭകത്വ പദ്ധതി 'വിംഗ്സ് ഒഫ് വുമെൻ' തുടങ്ങി.സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയാണ് ബാങ്ക് സജീവാംഗങ്ങളുടെ വനിതാ സ്വയംസഹായ സംഘം രൂപീകരിച്ച് പദ്ധതി നടപ്പാക്കുന്നത്.വിവിധ സേവനമേഖലയിൽ വനിതാ കൂട്ടായ്മ രംഗത്തിറങ്ങും.വാസഗൃഹങ്ങളും സ്ഥാപനങ്ങളും അവയുടെ പരിസരവും വൃത്തിയാക്കുന്ന വിംഗ്സ് ഗൃഹപരിപാലനം,സത്ക്കാരങ്ങൾക്ക് ഭക്ഷണം തയ്യാറാക്കലും വിളമ്പലും ഏ​റ്റെടുക്കുന്ന വിംഗ്സ് കാ​റ്ററിംഗ് സർവീസ്, ആശുപത്രികളിലും വീടുകളിലും വയോജനങ്ങൾ, രോഗികൾ എന്നിവർക്കുള്ള വിംഗ്സ് കൂട്ടിരിപ്പ് എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും.ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എൻ. എസ്.ശിവപ്രസാദ് വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കലും കാഷ് അവാർഡ് വിതരണവും നടത്തി. ബാങ്ക് പ്രസിഡന്റ് പ്രസാദ് കണ്ണികാട് അദ്ധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി, വൈസ് പ്രസിഡന്റ് എം.ജി.നായർ,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.എസ്.സാബു,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.വി.ബാബു, അർച്ചന ഷൈൻ,സഹകരണ അസി.രജിസ്ട്രാർ എൽ.ജ്യോതിഷ്‌കുമാർ,വി.വിജിമോൾ,പി.കെ. സജിമോൻ,എം.ഇ.കുഞ്ഞുമുഹമ്മദ്,സി.ആർ.ബാഹുലേയൻ,ദീപക് ബി.ദാസ് എന്നിവർ സംസാരിച്ചു. ബാങ്ക് ഭരണസമിതി അംഗം പി.ആർ.കാർത്തികേയൻ സ്വാഗതവും സെക്രട്ടറി കെ.ടി.ആനന്ദ് നന്ദിയും പറഞ്ഞു.