tur

തുറവൂർ: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു. തുറവൂർ പഞ്ചായത്ത് 8-ാം വാർഡ് വളമംഗലം വടക്ക് കളരിക്കൽ വീട്ടിൽ ചന്ദ്രബാബുവിന്റെ ഭാര്യ സുനന്ദയാണ് (56) മരിച്ചത്. ഇന്നലെ വൈകിട്ട് 3 ന് വളമംഗലം തിരുഹൃദയ പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടം ചോളം കൃഷിക്കായി ഒരുക്കുന്നതിനിടെയാണ് അണലിയുടെ കടിയേറ്റത്. കുഴഞ്ഞു വീണ സുന്ദന്ദയെ ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും.