പൂച്ചാക്കൽ : തൃച്ചാറ്റുകുളം ചേലാട്ടുഭാഗം ശ്രീനാരായണ വിലാസം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. 19ന് സമാപിക്കും. ഇന്ന് വെള്ളിത്തിരുമുഖ സമർപ്പണം, രാത്രി 8.30 ന് ദേവസേനാപതി മഹിളാ സംഘത്തിന്റെ കലാവിരുന്ന്.19 ന് മഹോത്സവം 8 ന് പന്തീരടി, ശ്രീബലി തുടർന്ന് പഞ്ചാരിമേളം 11.30 ന് ഉച്ചപൂജ. തുടർന്ന് അടിമ, ചോറൂണ്, തുലാഭാരം തുടങ്ങിയ വഴിപാടുകൾ. വൈകിട്ട് 5.15 ന് കാഴ്ചശ്രീബലി തൃച്ചാറ്റുകുളം മഹാദേവർ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. തുടർന്ന് മേജർ സെറ്റ് പഞ്ചാരിമേളം. വൈദിക ചടങ്ങുകൾക്ക് കെ.ആർ. പ്രസാദ് തന്ത്രി മുഖ്യ കാർമ്മികനാകും.