ചാരുംമൂട്: ശിവഗിരി തീർത്ഥാടന പദയാത്രയുടെ ഭാഗമായി പീതാംബര ദീക്ഷ 18ന് രാവിലെ 8 ന് നടക്കും. എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയന്റെ നേതൃത്വത്തിൽപാറക്കുളങ്ങര 220 നമ്പർ കുരുക്ഷേത്രത്തിൽ വച്ചാണ് ചടങ്ങ്. 28ന് രാവിലെ എട്ടിന് ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ജാഥ ക്യാപ്ടൻ ആയിട്ടുള്ള പദയാത്ര ശിവഗിരിയിലേക്ക് തിരിക്കുന്നതിന്റെ മുന്നോടിയായി, അറിവിന്റെ തീർത്ഥാടനമായ ശിവഗിരി തീർത്ഥാടനത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള പഞ്ചശുദ്ധിവൃതം പീതാംബരദീക്ഷ യോടെ നടക്കും. യൂണിയൻ കൺവീനർ ബി.സത്യപാലിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്യും. കോട്‌കുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവ ബോധാനന്ദ സ്വാമികൾ പീതാംബരദീ ക്ഷ സന്ദേശം നൽകും. യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി സ്വാഗതവും എസ്. അനിൽരാജ്,എസ്.എസ്.അഭിലാഷ് കുമാർ, ബി.തുളസിദാസ്,ഡി.തമ്പാൻ,ആർ.രാജേഷ്,വി.ചന്ദ്രബോസ് എന്നിവർ സംസാരിക്കും.