ആലപ്പുഴ: ആലപ്പുഴ എ.ആർ ക്യാമ്പിന് മുൻവശത്തെ നോ പാർക്കിംഗ് ഭാഗത്ത് കാർ പാർക്ക് ചെയ്ത ശേഷം മറ്റൊരു വാഹനത്തിൽ കയറിപ്പോയ പൊലീസുകാരനെതിരെ നടപടി സ്വീകരിക്കാതെ, ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാർക്കെതിരെ മാത്രം അച്ചടക്ക നടപടി സ്വീകരിച്ചതായി ആക്ഷേപം. കഴിഞ്ഞദിവസമാണ് അസോസിയേഷൻ ഭാരവാഹി കൂടിയായ പൊലീസുകാരൻ സ്വകാര്യ വാഹനം ക്യാമ്പിന് മുന്നിൽ പാർക്ക് ചെയ്ത ശേഷം മറ്റൊരു വാഹനത്തിൽ കയറിപ്പോയത്. സ്വകാര്യ കാറിന്റെ ആർ.സി ഉടമയെ ബന്ധപ്പെട്ടപ്പോൾ, വാഹനം ഇപ്പോൾ ഉപയോഗിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തെ വിളിക്കാനുമായിരുന്നു മറുപടി. ക്യാമ്പിലെ ജി.‌ഡി രജിസ്റ്ററിൽ അനധികൃത പാ‌ർക്കിംഗ് സംബന്ധിച്ച് ഡ്യൂട്ടി പാറാവുകാർ രേഖപ്പെടുത്തിയിട്ടുണ്ട്.