ambala
കരുമാടി ആയൂർവേദ ആശുപത്രിയും, അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രയ്നിങ് സെന്ററും സംയുക്തമായി നടത്തിയ കിടപ്പു രോഗികൾക്ക് മരുന്നു വിതരണവും ഭവന സന്ദർശനവും എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ : അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ കിടപ്പു രോഗികൾക്ക് മരുന്നു വിതരണവും ഭവന സന്ദർശനവും നടത്തി. കരുമാടി ആയൂർവേദ ആശുപത്രിയും, അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററും സംയുക്തമായി നടത്തിയ പരിപാടി എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ആർ. ജയരാജ്, പഞ്ചായത്തംഗം നിഷ, അമ്പലപ്പുഴ ആശുപത്രി ഡോ. ലക്ഷ്മി മോഹൻ, കരുമാടി ആയുർവ്വേദ ആശുപത്രി ഡോ.ജയേഷ്, തകഴി പെയിൻ ആന്റ് പാലിയേറ്റീവ് മേഖല സെക്രട്ടറി ടി. സുരേഷ്, നഴ്സുമാരായ രമ്യ ഗോപാലകൃഷ്ണൻ, അനു, ആശാ വർക്കർ , ഗീതാകുമാരി, ഓമന എന്നിവർ പങ്കെടുത്തു.