തുറവൂർ: എട്ടുവീട്ടിൽ കുടുംബ ട്രസ്റ്റിന്റെ കീഴിലുള്ള ചമ്മനാട് ഭദ്രകാളി ക്ഷേത്രത്തിൽ പന്തീരായിരം പുഷ്പാഞ്ജലി ഇന്ന് ആരംഭിച്ച് 27 ന് സമാപിക്കും . പുലിയന്നൂർ ഹരിനാരായണൻ തന്ത്രി മുഖ്യ കാർമ്മികനാവും. ഇനിയുള്ള 12 മണ്ഡലകാല ദിനങ്ങളിൽ ഓരോ ദിവസവും ഓരോ ഭക്തരുടെ സമർപ്പണമായിട്ടാണ് ചടങ്ങ് നടത്തുന്നതെന്ന് ദേവസ്വം മാനേജർ എം.എം.നാരായണൻകുട്ടി അറിയിച്ചു.