ഹരിപ്പാട്: പൊത്തപ്പള്ളി ഗവ.എൽ.പിഎസ് വർണ്ണക്കൂടാരം ഉദ്ഘാടനം എ. എം.ആരിഫ് എം.പി നാളെ നിർവഹിക്കും. പൊതു വിദ്യാഭ്യാസ മേഖലയിൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് ഗുണതയും മികവും ഉറപ്പാക്കി ഇന്റർനാഷണൽ ലെവൽ ആക്കാൻ 10 ലക്ഷം രൂപ ഫണ്ടായി നൽകി സമഗ്രശിക്ഷ കേരള നടപ്പിലാക്കിയ പ്രീപ്രൈമറി ശാക്തീകരണ പദ്ധതിയാണ് വർണ്ണക്കൂടാരം . ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ്.താഹ, കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ഓ.സൂസി, വൈസ് പ്രസിഡന്റ് യു.പ്രദീപ് , ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എസ്. രഞ്ജിത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതാ ശരവണ തുടങ്ങിയവർ പങ്കെടുക്കും.