ഹരിപ്പാട്: കേരളാ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായതിനു ശേഷം വിഹിതം മുടക്കം വരുത്തിയവരിൽ അഞ്ചു വർഷത്തിൽ താഴെയുള്ളവരുടെ കുടിശിക സ്വീകരിക്കുവാൻ തീരുമാനമായി. ഇവർ ഇപ്പോഴും കയർ തൊഴിൽ ചെയ്യുന്നുവെന്ന സംഘം സെക്രട്ടറിയുടെ സർട്ടിഫിക്കറ്റും, ആധാർ, ബാങ്ക്, റേഷൻ കാർഡ്, ക്ഷേമനിധി ബുക്ക്‌ എന്നിവയുമായി തൃക്കുന്നപുഴ ക്ഷേമനിധി ഓഫീസിൽ സമീപിക്കണമെന്ന് സബ് ഓഫീസർ അറിയിച്ചു.