ro
മുല്ലയ്ക്കൽ റോഡ് നവീകരണം എച്ച്.സലാം എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു

ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പ് മഹോത്സവത്തിന് മുന്നോടിയായി മുല്ലയ്ക്കൽ ഭാഗത്തെ റോഡ് ടാർ ചെയ്ത് മനോഹരമാക്കി. നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പഴവങ്ങാടി - ഏ.വി.ജെ ജംഗ്ഷൻ- പിച്ചു അയ്യർ ജംഗ്ഷൻ റോഡുകളാണ് ടാർ ചെയ്ത് മനോഹരമാക്കിയത്. ഇരുമ്പുപാലം - സീറോ ജംഗ്ഷൻ റോഡിന്റെ ടാറിംഗ് ജോലികളും പൂർത്തീകരിച്ചു. എച്ച്.സലാം എം.എൽ.എ നേരിട്ടെത്തി നിർമാണ പുരോഗതി വിലയിരുത്തി. നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്, പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.രേഖ, എ.ഇ എ.ഷാഹി എന്നിവർ ഒപ്പമുണ്ടായിരുന്നു.