കായംകുളം: ആഗോള മില്ലറ്റ് വർഷം 2023 ന്റെ ഭാഗമായി പയ്യനല്ലൂർ ഗവ.എൽ
പി.എസിൽ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടന്നു. ഫാസ്റ്റ് ഫുഡ് ലക്ഷ്യമാക്കി ഓടുന്ന തലമുറയെ ധാന്യ വിഭവങ്ങളുടെ ഗുണസാധ്യതകൾ എന്തെന്ന് തിരിച്ചറിയുന്നതിനുള്ള ഇടപെടലായിരുന്നു ഫുഡ് ഫെസ്റ്റ്.
റാഗി,ഗോതമ്പ്, ചോളം,അരി എന്നീ ധാന്യങ്ങൾ കൊണ്ട് വിവിധതരത്തിലുള്ള വിഭവങ്ങളാണ് രക്ഷകർത്താക്കളുടെ സഹായത്തോടെ കുട്ടികൾ ഒരുക്കി സ്കൂളിൽ എത്തിയത്. വാർഡ് മെമ്പർ രതി ആർ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ സുനിൽ കണ്ണമത്ത് അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ബിജു മുതുകുളം , മായ ഉണ്ണികൃഷ്ണൻ ജയകുമാരപ്പണിക്കർ,സുദീർഖാൻ റാവുത്തർ, സ്മിത. അനു എന്നിവർ സംസാരിച്ചു.