മാന്നാർ: ചെന്നിത്തല- തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തിൽ പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്പ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നിഷാസോജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാരി, ദീപാരാജൻ, ബിന്ദുപ്രദീപ്, കീർത്തിവിപിൻ, കെ.വിനു, അജിതദേവരാജ്, അഭിലാഷ് തൂമ്പിനത്തു, ലീലാമ്മ ഡാനിയൽ ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ വിജയകുമാർ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപു പടകത്തിൽ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പ്രദീപ് നന്ദി പറഞ്ഞു. 2023-24 വർഷത്തെ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 13വർക്കിംഗ് ഗ്രൂപ്പിൽ വിവിധ മേഖലയിൽ പുതിയ പദ്ധതികൾ രൂപീകരിച്ചു നടപ്പാക്കുവാൻ യോഗം തീരുമാനിച്ചു.