ottupura
വള്ളികുന്നം ഊട്ടുപുര കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന ദൃഷ്ടി 2022 സൗജന്യ നേത്ര ചികിത്സാ ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം ഇന്ദുകൃഷ്ണൻ നിർവഹിക്കുന്നു

വള്ളികുന്നം: ഊട്ടുപുര കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന ദൃഷ്ടി 2022 സൗജന്യ നേത്ര ചികിത്സാ ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം ഇന്ദുകൃഷ്ണൻ നിർവഹിച്ചു. ഊട്ടുപുര ചെയർമാൻ പ്രാക്കുളം രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ ഷുക്കൂർ, നന്ദനം രാജൻപിള്ള, ശാനിശശി, രാജുമോൻ വള്ളികുന്നം, സജീവ് റോയൽ, അൻസാർ ഐശ്വര്യ,എം.ആർ.ബാലകൃഷ്ണൻ, ബിജി വിക്രം, ഉത്തരാഉത്തമൻ, അഞ്ചനാപിള്ള തുടങ്ങിയവർ സംസാരിച്ചു.