കറ്റാനം: ഭദ്രദീപം തെളിയിച്ചു ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ ചുറ്റുവിളക്കു സമർപ്പണവും നടന്നു. തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂരി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്ര മേൽശാന്തി അർജുൻ കൃഷ്ണൻ നമ്പൂതിരി, കീഴ്ശാന്തികൃഷ്ണൻ നമ്പൂതിരി എന്നിവർ പൂജകൾ സമർപ്പിച്ചു. ക്ഷേത്ര ദേവസ്വം പ്രസിഡന്റ് ആർ. മനോജ് കുമാർ, ദേവസ്വം സെക്രട്ടറി പി.മുരളീധരൻപിള്ള, ട്രഷറർ കെ.എസ്.വിജയകുമാർ, കരയോഗം ഭാരവാഹി എം.സി. രഘുനാഥ് എന്നിവർ നേതൃത്വം നൽകി. സമാപന ദിവസമായ 17 ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 7ന് നൃത്ത നൃത്യങ്ങൾ.