ആലപ്പുഴ: സ്റ്റേജ് ആർടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10ന് നരസിംഹപുരം ഓഡിറ്റോറിയത്തിൽ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രത്താസ് അറയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ആശ്രമം ചെല്ലപ്പൻ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സജിത്ത് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് സെക്രട്ടറി തോട്ടപ്പള്ളി സുഭാഷ് ബാബു അദ്ധ്യക്ഷത വഹിക്കും.