photo
കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ചിക്കരക്കുളത്തിന്റെ നവീകരണ ഉദ്ഘാടനം കൃഷി മന്ത്റി പി.പ്രസാദ് നിർവഹിക്കുന്നു

ചേർത്തല:സംസ്ഥാന കൃഷി വകുപ്പ് ആവിഷ്‌കരിച്ച സഹസ്ര സരോവർ പദ്ധതിയുടെ ഭാഗമായി കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ചിക്കരക്കുളത്തിന്റെ നവീകരണ ഉദ്ഘാടനംകണ്ടമംഗലം ആരാധന ഓഡിറ്റോറിയത്തിൽ കൃഷി മന്ത്റി പി.പ്രസാദ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ്.ശിവപ്രസാദ്,ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ഷിജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനിൽകുമാർ,കെ.പി.ആഘോഷ് കുമാർ,കെ.കെ.പ്രഭു , സിറിയക് കാവിൽ തുടങ്ങിയവർ സംസാരിച്ചു. എട്ടാം വാർഡ് മെമ്പർ പി.ഡി.ഗഗാറിൻ സ്വാഗതവും കണ്ടമംഗലം സ്‌കൂൾ മാനേജർ കെ.ഷാജി നന്ദിയും പറഞ്ഞു.

നവീകരണത്തിനായി 16.10 ലക്ഷം രൂപയാണ് അനുവദിച്ചത്.കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.