lion
ലയൺസ് ഗോ ഗ്രീൻ പദ്ധതി പി.ഡി.ജി ലയൺ ദാസ് മങ്കിടി നിർവഹിക്കുന്നു

ആലപ്പുഴ: ലയൺസ് ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററും തിരുവമ്പാടി ഗവ.യു.പി സ്‌കൂളും ചേർന്ന് ലയൺസ് ഗോ ഗ്രീൻ പദ്ധതി സ്‌കൂളിൽ ആരംഭിച്ചു. കുട്ടികളിൽ കാർഷിക അവബോധം വളർത്തുവാനും വിഷരഹിത പച്ചക്കറിയുടെ ഉത്പാദനത്തിനും വേണ്ടി ലയൺസ് ഡിസ്ട്രിക്ട് 318 ഇ ആവിഷ്‌കരിച്ച് മേൽ പദ്ധതിയുടെ ഉദ്ഘാടനം പി.ഡി.ജി ലയൺ ദാസ് മങ്കിടി നിർവഹിച്ചു. പദ്ധതി കോ ഓർഡിനേറ്റർ ലയൺ ജോസ് മംഗലി, വാർഡ് കൗൺസിലർ ഇ.അരവിന്ദാക്ഷൻ, സതീഷ് ചാക്കുപറമ്പിൽ,സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി മുഹമ്മദാലി, പൊന്നൂസ് പുരക്കൽ, ക്ലബ് പ്രസിഡന്റ് ലയൺ സരേഷ് ബാബു ,സെക്രട്ടറി ലയൺ ഷീൻ ജോസഫ്, ലയൺ ചന്ദ്രശേഖരൻ നായർ ലയൺ ഗുരുദയാൽ എന്നിവർ പങ്കെടുത്തു.