ആലപ്പുഴ: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിന്റെ ജില്ലാ ഓഫീസിലെ പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിംഗ് നടത്താത്തവർ അക്ഷയകേന്ദ്രം മുറേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. കിടപ്പുരോഗികളായ ഗുണഭോക്താക്കൾ ഹോം മസ്റ്ററിംഗ് നടത്തുന്നതിന് എല്ലാ മാസവും 1 മുതൽ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്.ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് അതിന്റെ രേഖകൾ സമർപ്പിച്ച് പെൻഷന് അർഹത നേടാം. 2019 ഡിസംബർ 31 വരെയുള്ള അപേക്ഷ പ്രകാരം പെൻഷൻ അർഹത നേടിയവർ മാത്രം മസ്റ്ററിംഗ് നടത്തിയാൽ മതിയെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു.