മാവേലിക്കര : ഭിന്നശേഷി മാസാചരണത്തോടനുബന്ധമായി മാവേലിക്കര ബി.ആർ.സി ഓട്ടിസം സെന്ററിലെ കുട്ടികളുടെ പരിപാടിയായ ധ്വനി 2022 ഗവ.യു.പി.എസ് കണ്ടിയൂരിൽ നടത്തി. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. മാവേലിക്കര മുനിസപ്പൽ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ് അധ്യക്ഷനായി. രക്ഷിതാക്കൾക്കുവേണ്ടി ബി.ആർ.സി പരിശീലകൻ ജി.സജീഷ് നയിച്ച മോട്ടിവേഷൻ ക്ലാസ്, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. വാർഡ് കൗൺസിലർ ഉമയമ്മ വിജയകുമാർ, ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ പി.പ്രമോദ്, സി.ജ്യോതികുമാർ, ശ്രീലത, രമ്യ, മിനിമോൾ തോമസ്, ശ്രീദേവി, ഗീതു എന്നിവർ സംസാരിച്ചു.