മാന്നാർ: എം.ഡി.എം.എയുമായി ബുധനൂർ എണ്ണയ്ക്കാട് പെരിങ്ങോട്ട് നിധിൻ ഭവനത്തിൽ ആനന്ദനെ (ഷാജി- 49) ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി ഐപ്പ് മാത്യുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. എണ്ണയ്ക്കാട് കൂലായിക്കൽ പറയൻതുണ്ടി തോടിന്റെ കലുങ്കിന് സമീപത്തു നിന്നാണ് 1.312 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ ബി.സുനിൽകുമാർ, ജോഷി ജോൺ, പ്രവന്റീവ് ഓഫീസർ സജി കുമാർ, പി.ആർ ബിനോയ് എന്നിവർ പങ്കെടുത്തു