upavasam-
കർഷക ഉപവാസം

ചാരുംമൂട്: കൃഷി നാശം വരുത്തുന്ന കാട്ടു പന്നിശല്യം ഉടനടി പരിഹരിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ.എ.ഷുക്കൂർ പറഞ്ഞു. കർഷക കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറനാട് ജംഗ്ഷനിൽ കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയ ഫണ്ട് ഉടനടി കൊടുത്തു തീർത്തില്ലെങ്കിൽ കോൺഗ്രസിന്റെയും കർഷക കോൺഗ്രസിന്റെയും ശക്തമായി സമരം കാർഷിക മേഖലയിൽ ഉണ്ടാകുംമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് നൂറനാട് അജയൻ അദ്ധ്യക്ഷതയിൽ മുൻ എം.എൽ.എ കെ.കെ.ഷാജു, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യൂ ചെറു പറമ്പൻ , ജില്ലാ സെക്രട്ടറി ചിറപ്പുറത്ത് മുരളി , മനോജ് ശേഖർ, ടി.പാപ്പച്ചൻ , ജി .ഹരിപ്രകാശ്, കെ.ഇ.ഇബ്രാഹിം കുട്ടി , നോവൽ രാജ്, ശിവ പ്രസാദ്, സുഭാഷ് പട നിലം, അനിൽ ഗായത്രിമഠം, വിജയൻ പിള്ള , അതിതാ വിജയൻ , ഹരികുമാർ , പി.എം.ഷെരീഫ്, വേണു കാവേരി, ഷാജി ഖാൻ,​സജി തെക്കേ തലയ്ക്കൽ,മന്മദൻ ,ഷെഫീക്ക്, സാദിക് , രവീന്ദ്രൻ നായർ , വിശ്വംഭരൻ , വർഗീസ് മത്തായി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ .പി.സി.സി നിർവ്വാഹ സമതി അംഗം അഡ്വ.കോശി.എം.കോശി ഉദ്ഘാടനം ചെയ്തു.