 
ഹരിപ്പാട്: സി.പി.എം കുമാരപുരം വടക്ക് എൽ.സി അംഗവും, കർഷക സംഘം നേതാവുമായിരുന്ന ഇ.എസ്. ഗോപാലകൃഷ്ണന്റെ അനുസ്മരണം നടത്തി. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന ചടങ്ങിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ,എൽ.സി സെക്രട്ടറി ആർ.രതീഷ്,എ.സി അംഗങ്ങളായ എ.സന്തോഷ്,എസ്.സുരേഷ്‌കുമാർ,എൽ.സി സെന്റർ അംഗങ്ങളായ യു.പ്രദീപ്, പി.സോണി എൽ.സി അംഗങ്ങൾ,ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.