മാവേലിക്കര: രൺജിത്ത് ശ്രീനിവാസ് കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കാൻ ജയിൽ അധികൃതർക്ക് കോടതി നിർദ്ദേശം. കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് കിഴക്കേങ്കു മാമസ്ജിദിന് തെക്കുവശം വടക്കേച്ചിറപ്പുറം വീട്ടിൽ അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ട് വാടയ്ക്കൽ വീട്ടിൽ അനൂപ്, ആര്യാട് തെക്ക് അവലക്കുന്ന് ഇരക്കാട്ട് ഹൗസിൽ മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലിൽ വീട്ടിൽ അബ്ദുൽ കലാം, മണ്ണഞ്ചേരി അടിവാരം ദാറുസബീന്‍ വീട്ടിൽ അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം വീട്ടിൽ സറഫുദ്ദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടിൽ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശ്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലയ്ക്കൽ വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണക്കൂർ അമ്പലത്തിന് തെക്കുവശം കണ്ണറുകാട് വീട്ടിൽ നസീർ, മണ്ണഞ്ചേരി ചാവടിയിൽ വീട്ടിൽ സക്കീർ ഹുസൈൻ, മണ്ണഞ്ചേരി തെക്കേ വെളിയിൽ പൂവത്തിൽ ഷാജി, മുല്ലക്കൽ നുറുദ്ദീന്‍ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരെ ഹാജരാക്കാനാണ് ജയിൽ അധികൃതർക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.