ആലപ്പുഴ: രാജാ കേശവദാസ് എൻ.എസ്.എസ് കരയോഗം 4541ന്റെ വാർഷിക പൊതുയോഗവും പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കലും 18ന് ഉച്ചയ്ക്ക് 2 ന് കരയോഗം ഹാളിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.രാജാഗോപാല പണിക്കർ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് കെ.ആർ.ചന്ദ്രമോഹനൻ പിള്ളയുടെ അദ്ധ്യക്ഷത വഹിക്കും.