മാന്നാർ: കുട്ടമ്പേരൂർ സിയോൻപുരം ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സുവിശേഷ മഹായോഗം ആരംഭിച്ചു. ഓർത്തഡോക്സ് സഭയുടെ അഖില മലങ്കര വൈദികസംഘം ജനറൽ സെക്രട്ടറി ഫാദർ ഡോ.നൈനാൻ വി.ജോർജ് വചനശുശ്രൂഷ നിർവഹിച്ചു. .ഇടവക വികാരി ഫാദർ സന്തോഷ് വി.ജോർജ് അദ്ധ്യക്ഷത വഹിച്ചു.