ആലപ്പുഴ: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാ മത്സരങ്ങൾ ഇന്ന് രാവിലെ 11 മുതൽ മുഹമ്മ വിശ്വഗാജി മഠത്തിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ള എൽ.പി, യു.പി വിഭാഗത്തിലെ കുട്ടികൾക്ക് രാവിലെ പത്തു വരെ പേര് രജിസ്‌റ്റർ ചെയ്യാം. പെൻസിൽ ഡ്രോയിംഗിലും വാട്ടർ കളറിലുമാണ് മത്സരങ്ങൾ. ഓൺലൈൻ മത്സരങ്ങൾക്ക് പുറമേയാണിത്.