 
ആലപ്പുഴ: ഗ്രാമീണ മേഖലകളിൽ അതിവേഗ ഇന്റർനെറ്റ് നൽകുന്നതിന്റെ ആദ്യഘട്ടമായി ബി.എസ്.എൻ.എൽ ഭാരത് നെറ്റ് ഉദ്യമി പദ്ധതി മുഖേന എഴുപുന്ന, തണ്ണീർമുക്കം, കോടംതുരുത്ത്, തൈക്കാട്ടുശ്ശേരി, ചേന്നം പള്ളിപ്പുറം, മാരാരിക്കുളം സൗത്ത്, ആര്യാട്, മണ്ണഞ്ചേരി, പുന്നപ്ര നോർത്ത്, കൈനകരി, നെടുമുടി, കരുവാറ്റ, കാർത്തികപ്പള്ളി ചേപ്പാട്, കൃഷ്ണപുരം, തൃക്കുന്നപ്പുഴ, മുതുകുളം, കണ്ടല്ലൂർ, പത്തിയൂർ, ചെട്ടികുളങ്ങര, തഴക്കര, മുളക്കുഴ, ഭരണിക്കാവ്, കുമാരപുരം, പള്ളിപ്പാട്, വീയപുരം, മാന്നാർ പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന സാങ്കേതികമായി സാധ്യതയുള്ള പ്രദേശങ്ങളിൽ അതിവേഗ ഒപ്‌ടിക്കൽ ഫൈബർ ഇന്റർനെറ്റ് മോഡവും ലാസ്റ്റ് മൈൽ കണക്ടിവിറ്റിയും സൗജന്യമായി നൽകും. നിലവിലുള്ള ലാൻഡ് ലൈൻ ഉപഭോക്താക്കൾക്ക് നമ്പർ നിലനിർത്തിക്കൊണ്ട് ഇതിലേക്ക് മാറാം. രജിസ്‌ട്രേഷനായി അടുത്തുള്ള കസ്റ്റമർ സർവീസ് കേന്ദ്രവുമായോ 0477 - 2999 999 എന്ന വാട്‌സ്ആപ്പ്‌നമ്പറിലോ ബന്ധപ്പെടുക