കൊച്ചി: എൻ.സി.പി വനിതാ നേതാവിനെ പരസ്യമായി ജാതി അധിക്ഷേപം നടത്തിയ തോമസ് കെ.തോമസ് എം.എൽ.എയെയും ഭാര്യയേയും പൊലീസ് ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് ആവശ്യപ്പെട്ടു. ഇത്രയും ഗുരുതരമായ കേസിൽ പ്രതികളുടെ അറസ്‌റ്റിലേക്ക് പൊലീസ് നീങ്ങിയില്ലെങ്കിൽ ശക്തമായ സമരം യൂത്ത്കോൺഗ്രസ് സംഘടിപ്പിക്കുമെന്നും ടിജിൻ ജോസഫ് അറിച്ചു.