കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ സായാഹ്ന ഒ.പി സമയം പുനർ ക്രമീകരിച്ചു. വൈകിട്ട് നാലു മുതൽ രാത്രി എട്ടു വരെയായിരുന്നു സായാഹ്ന ഒ.പി സമയം . എന്നാൽ തിരക്കേറിയതോടെ രണ്ട് ഡോക്ടർമാരെക്കൂടി നഗരസഭ നിയമിച്ച് ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെയായി സമയം പുനർ ക്രമീകരിച്ചതായി ചെയർപേഴ്സൺ പി.ശശികല അറിയിച്ചു.