
അമ്പലപ്പുഴ : അമ്പലപ്പുഴ കച്ചേരിമുക്കിനു സമീപം പുതുതായി നിർമ്മിക്കുന്ന മിനി സിവിൽസ്റ്റേഷന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. എച്ച് .സലാം എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. അമ്പലപ്പുഴ വില്ലേജ് ഓഫീസ്, ട്രഷറി, അസിസ്റ്റന്റ് ലേബർ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമുച്ചയം ഉൾപ്പടെയുളളവയാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുക. ഓരോന്നിനും വേണ്ട സൗകര്യങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് നിർദ്ദേശം നൽകി. എ.ഡി.എം എസ്.സന്തോഷ് കുമാർ, ജില്ലാ ട്രഷറി ഓഫീസർ ഡി.വി.ബാബു തുടങ്ങിയവർ പങ്കെടുത്തു.