ആലപ്പുഴ: എ-സി റോഡിൽ പുതുതായി നിർമ്മിച്ച നസ്രത്ത് മേൽപ്പാലത്തിന്റെ ഭാരപരിശോധന പൂർത്തിയായി. 41 ടൺ ഭാരമുള്ള നാല് ലോറികളാണ് പരിശോധനയ്ക്ക് പാലത്തിൽ കയറ്റിയത്. മേൽപാലത്തിന്റെ മദ്ധ്യഭാഗത്തോടു ചേർന്നുള്ള 22 മീറ്റർ ഭാഗത്തായിരുന്നു പരിശോധന. ജ്യോതി ജംഗ്‌ഷൻ മേൽപാലത്തിന്റെയും കിടങ്ങറ ബസാർ എന്നിവിടങ്ങളിലെ ചെറുപാലങ്ങളുടെയും ഭാരപരിശോധന ഉടൻ നടത്തും.