തുറവൂർ: വളമംഗലം കാടാതുരുത്ത് മഹാദേവി ക്ഷേത്രത്തിൽ നടന്ന ധനുമാസ പൊങ്കാല ഭക്തിനിർഭരമായി. എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി എം.വിശ്വംഭരൻ പണ്ടാര അടുപ്പിൽ അഗ്നി പകർന്നതോടെ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി ബൈജു, വെളിച്ചപ്പാട് രമണൻ എന്നിവരുടെ മുഖ്യകാർമ്മികരായി. പൊങ്കാല സമർപ്പണത്തിലും തുടർന്ന് നടന്ന പ്രസാദ ഊട്ടിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. പ്രസിഡന്റ് എം.ആർ.ലോഹിതക്ഷൻ, സെക്രട്ടറി എം.വിശ്വംഭരൻ, മാനേജിംങ് കമ്മിറ്റി അംഗങ്ങളായ ടി. സത്യൻ, എ.എം. അനിൽകുമാർ, മുരളി എന്നിവർ നേതൃത്വം നൽകി.