poli

ആലപ്പുഴ: കളർകോട് ബൈപ്പാസിന് സമീപത്ത് നിന്ന് എട്ടുകിലോ കഞ്ചാവുമായി തിരുവനന്തപുരം കുറവക്കോണം കവടിയാർ താഴ്‌വര വീട്ടിൽ സംഗീത് എന്ന ജിക്കുവിനെ ( 29) ലഹരി വിരുദ്ധ സ്‌ക്വാഡും സൗത്ത് പൊലീസും ചേർന്ന് പിടികൂടി. ബൈക്കിൽ വന്നിറങ്ങി കളർകോടുള്ള ഇടപാടുകാരനെ കാത്തു നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലായത്.കഞ്ചാവ് വാങ്ങാനെത്തിയ നിരവധി ക്രിമിനൽ കേസിലെ പ്രതി പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികുടുന്നതിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇരവുകാട് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് സംഗീത് മൊഴി നൽകി. സി.ഐ അരുൺ കുമാർ, എസ്.ഐമാരായ ഇസ്മയിൽ, ജോസ്‌കുട്ടി ,എ.എസ്.ഐ നൗഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.