മുഹമ്മ : മണ്ണഞ്ചേരി വടക്കനാര്യാട് വിഷാലു പറമ്പിൽ നാഗരാജാവ് ഭദ്രകാളി ക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് മഹോത്സവവും കളമെഴുത്ത് പാട്ടും തുടങ്ങി 26 ന് സമാപിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പതിവുപോലെ ക്ഷേത്ര ചടങ്ങുകൾ നടക്കും. 25 ന് കളമെഴുത്തുംപാട്ടും, രാവിലെ 10 മുതൽ ഭസ്മക്കളം, ഉച്ചയ്ക്ക് 1ന് അന്നദാനം, രാത്രി 8 ന് പൊടിക്കളം. 26 ന് ഉച്ചയ്ക്ക് 12 ന് അരശുകളം,ഒന്നിന് അന്നദാനം.