othucjeral
മണ്ണഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂൾ 1999 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർഥി സംഗമ

മുഹമ്മ: കളിയും ചിരിയും വഴക്കടിക്കലും ഒക്കെയുണ്ടായിരുന്ന പഴയ വിദ്യാലയ മുറ്റത്തെ നന്മകൾ ഒരിക്കൽക്കൂടി മനസുകളിൽ നിറഞ്ഞു. മണ്ണഞ്ചേരി ഗവ.ഹൈ സ്കൂൾ 1999 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ 22 വർഷത്തിന് ശേഷം സ്കൂൾ അങ്കണത്തിൽ ഒത്തു ചേർന്നു. പൂർവ വിദ്യാർത്ഥി സംഗമവും അദ്ധ്യാപകരെ ആദരിക്കലും എക്കാലവും ഓർത്തുവയ്ക്കാൻ കഴിയുന്ന ഒന്നായി.150തോളം പേർ പങ്കെടുത്തു.പലരും കുടുംബത്തോടൊപ്പമാണ് എത്തിയത്.സ്കൂളിലെ പ്രധാനാദ്ധ്യാപിക സുജാത ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ സി.മനോജ്‌ അദ്ധ്യക്ഷനായി.അദ്ധ്യാപകരായ എം.വി.സുഭാഷ്, സ്റ്റാൻലി,മാത്യു,വിജയമ്മ,സുശീല, പി.ടി.എ പ്രസിഡന്റ്‌ സി.എച്ച് റഷീദ് തുടങ്ങിയവർ സംസാരിച്ചു. ധന്യ സ്വാഗതവും ശ്യാം നന്ദിയും പറഞ്ഞു.വിമൽ,ഷെഫീഖ്,ബുഷറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.