ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 21ന് രാവിലെ 9.30ന് മിനി ജോബ് ഡ്രൈവ് നടത്തും. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് തൊഴിൽമേള. സ്‌കൂൾ, ഓട്ടോ മൊബൈൽ, ടൂറിസം, ഫിനാൻസ് തുടങ്ങി സ്വകാര്യ മേഖലയിലെ എട്ട് സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. പ്ലസ്ടു/ ഐ.ടി.ഐ., ഡിഗ്രി, പി.ജി. യോഗ്യതയുളളവർക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. ബയോഡാറ്റയുടെ മൂന്ന് പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ കരുതണം. വിശദവിവരങ്ങൾക്കായി 8304057735 എന്ന വാട്‌സ്ആപ്പ് നമ്പരിലേക്ക് മിനി ജോബ് ഡ്രൈവ് എന്ന് അയക്കുക. ഫോൺ: 0477 -2230624.