ambala

അമ്പലപ്പുഴ: പ്രീമെട്രിക് സ്കോളർഷിപ്പ് ,പെൺകുട്ടികൾക്കുള്ള മൗലാന സ്കോളർഷിപ്പ് എന്നിവ കേന്ദ്രസർക്കാർ നിർത്തലാക്കിയതിൽ മാർ ഗ്രിഗോറിയോസ് ഇടവക മാതൃ-പിതൃവേദി നേതൃസംഗമം പ്രതിഷേധിച്ചു .പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവക വികാരി ഫാദർ അനിൽ കലിപ്പിങ്ങാപുറം യോഗം ഉദ്ഘാടനം ചെയ്തു. പിതൃവേദി യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷനായി. സിസ്റ്റർ തെരേസ മുട്ടത്ത്പാറ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.കുരുവിള പുത്തൻപുരയ്ക്കൽ, അല്ലി ജോസഫ് പുത്തൻവീട്ടിൽ, ജിജി തോമസ് പുത്തൻചിറ,ലോനപ്പൻ ഏഴരയിൽ ,ജിജി മാത്യു പനച്ചിക്കൽ , മേരിക്കുട്ടി തോമസ് ജയ്ഡെയിൽ,ബീന കുര്യൻ തോട്ടമഠം ,ആശ ജോഷി മുട്ടശ്ശേരി എന്നിവർ സംസാരിച്ചു.