തുറവൂർ:കോടംതുരുത്ത് സർഗാത്മക സംവാദ വേദിയുടെ (സേവ് ) പ്രതിമാസ പരിപാടിയുടെ ഭാഗമായി "നമ്മുടെ യുവത ലഹരിയുടെ പിടിയിലോ" എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പൊതു ചർച്ച നാളെ വൈകിട്ട് 4 ന് ഓഫീസ് അങ്കണത്തിൽ നടക്കും. പ്രസിഡന്റ് കെ.രമണൻ ഉദ്ഘാടനം ചെയ്യും. എം.സലാഹുദ്ദീൻ അദ്ധ്യക്ഷനാകും റിട്ട. ആർ.ടി.ഒ. വി.സജിത്ത് വിഷയം അവതരിപ്പിക്കും. ഗീത തുറവൂർ മോഡറേറ്ററാകും.