അമ്പലപ്പുഴ: കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ പുന്നപ്ര ഫാസ് സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് നാളെ തുടക്കമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. കേരളത്തിലെ പ്രൊഫഷണൽ നാടക സംഘങ്ങളുടെ ഉന്നമനത്തിനായി കേരള സംഗീത നാടക അക്കാദമി ആവിഷ്ക്കരിച്ച രണ്ടുകോടി രൂപ വിനിയോഗിച്ചുള്ള ധനസഹായ പദ്ധതിയുടെ ഭാഗമായാണ് പ്രൊഫഷണൽ നാടകോത്സവം പുന്നപ്ര ഫൈൻ ആർട്ടസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നപ്ര എൻ.എസ്.എസ് യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നാളെ മുതൽ 21 വരെ നടക്കുന്നത്. വൈകിട്ട് 5 ന് അഡ്വ.എ.എം. ആരിഫ് എം.പി നാടകോത്സവം ഉദ്ഘാടനം ചെയ്യും. ഫാസ് പ്രസിഡന്റ് ജി.രാജഗോപാലൻ നായർ അദ്ധ്യക്ഷത വഹിക്കും. ഫ്രാൻസിസ്.ടി.മാവേലിക്കര മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ.എം.മാക്കിയിൽ ആമുഖ പ്രഭാഷണം നടത്തും. 7 ന് പാലാ കമ്യൂണിക്കേഷൻസിന്റെ നാടകം അകംപുറം അരങ്ങേറും.18 ന് 5 മുതൽ നൃത്തനൃത്യങ്ങൾ, 6 ന് ഇന്ത്യൻ വൈദ്യുതി രംഗം പ്രതിസന്ധികൾ എന്ന വിഷയത്തിൽ കെ.രഘുനാഥിന്റെ പ്രഭാഷണം 7 ന് തിരുവനന്തപുരം നമ്മൾ നാടകക്കാർ തീയേറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന നാടകം മധുര നെല്ലിക്ക എന്നിവ നടക്കും.19 ന് 5 ന് മധുര ഗാനങ്ങൾ 6 ന് ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ മനോജ് കൃഷ്ണേശ്വരിയുടെ പ്രഭാഷണം നടക്കും. തുടർന്ന് കൊല്ലം അശ്വതി ഭാവനയുടെ നാടകം വേനൽമഴ അരങ്ങേറും. 20ന് 5 ന് കലോത്സവ വിജയികളായ മഹിമയും മഹാദേവനും മഹേശ്വരനും അവതരിപ്പിക്കുന്ന നിറനിലാമഴ, ഫാ.ഡോ. ജ്യോതിസ് പോത്താറയുടെ പ്രഭാഷണം തുടർന്ന് അണിയറയുടെ നാലുവരിപ്പാത എന്ന നാടകം . 21 ന് 5 ന് കവിയരങ്ങ് നടക്കും. 6 ന് നടക്കുന്ന സമാപന സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫാസ് ഉപദേശക സമിതി ചെയർമാൻ കമാൽ.എം.മാക്കിയിൽ അദ്ധ്യക്ഷത വഹിക്കും. 7 ന് ആവിഷ്ക്കാരയുടെ ദൈവം തൊട്ട ജീവിതം എന്ന നാടകം.