അമ്പലപ്പുഴ: എസ്. എൻ .ഡി .പി യോഗം പുറക്കാട് ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ പുറക്കാട് ശ്രീനാരായണ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തുന്നു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എറണാകുളം ചൈതന്യ ആശുപത്രിയിലെ വിദഗധരായ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കു വേണ്ടി നാളെ രാവിലെ 8 മുതൽ 11 വരെ രജിസ്ട്രേഷൻ ഉണ്ടായിരിക്കും.