
ആലപ്പുഴ: മുൻ ഭരണ സമിതിയുടെ കാലത്ത് 64 ലക്ഷം രൂപ ചെലവഴിച്ച് ടൗൺഹാളിനോട് ചേർന്ന് പണിത സദ്യാലയം എട്ടു മാസത്തിനുള്ളിൽ തകരാനും ചോരാനും ഇടയായ സംഭവത്തിൽ നഗരസഭാ തലത്തിൽ പ്രാഥമികാന്വേഷണം നടത്താൻ കൗൺസിൽ യോഗം തീരുമാനിച്ചു.
ആലപ്പുഴ ജില്ലാകോടതി പാലത്തിന്റെ പുനർ നിർമ്മാണത്തോടനുബന്ധിച്ച് പാലത്തിന്റെ മദ്ധ്യഭാഗത്ത് റോട്ടറി എക്‌സ്‌ചേഞ്ചിനു നടുവിലായി കനാലിനു മുകളിൽ ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മ്യൂസിക് ഫൗണ്ടൻ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവും അറ്റകുറ്റപ്പണികളും നഗരസഭ ഏറ്റെടുക്കും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുമ്പ് പാലം നടപ്പാലവും, തിരുമല, പള്ളാത്തുരുത്തി വാർഡിലെ ചിറക്കോട് ജുമാമസ്ജിദ് പാലവും പുതുക്കി പണിയുന്നതിന് എസ്.എൽ.ടി അംഗീകാരത്തിനു നൽകും. ചെയർപേഴ്‌സൺ സൗമ്യരാജ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.