rottary
റോട്ടറി ക്ലബ് ഒഫ് ആലപ്പി ഇരവുകാട്, ഗുരുമന്ദിരം, മുല്ലാത്ത് വാർഡുകളിലെ നിവാസികൾക്ക് ഗ്രോ ബാഗും പച്ചക്കറി വിത്തുകളും സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി 'പച്ചപ്പ്' എന്ന പദ്ധതി പ്രകാരം 1500 ഗ്രോ ബാഗുകളും പച്ചക്കറി തൈകളും വിത്തുകളും, ഇരവുകാട്, ഗുരുമന്ദിരം, മുല്ലാത്ത് വാർഡുകളിലെ നിവാസികൾക്ക് സൗജന്യമായി വിതരണം ചെയ്തു. ഇരവുകാട് ടെമ്പിൾ ഓഫ് ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് ആറാത്തുംപള്ളി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ രമ്യ സുർജിത്, സലിം മുല്ലാത്ത്, പ്രൊജ്ക്ട് ചെയർമാൻ കുമാരസ്വാമി പിള്ള, കെ.ജി ഗിരീശൻ, ജില്ലാ സെക്രട്ടറി ജനറൽ വിജയലക്ഷ്മി നായർ, ഗോപിനാഥൻ നായർ, കെ.ചെറിയാൻ, മാത്യു ജോസഫ്, വർഗീസ് കുരിശിങ്കൽ, മുഹമ്മദ് അസ്‌ലം, കെ.കെ ശിവജി, മഹേഷ് എം നായർ എന്നിവർ സംസാരിച്ചു.