ചങ്ങനാശേരി: വിദേശരാജ്യങ്ങളിൽ മാത്രം കണ്ടിരുന്ന ടണൽ അക്വേറിയം ഇപ്പോൾ ആദ്യമായി ചങ്ങനാശേരിയിൽ. വിജ്ഞാനവും വിനോദവും വിസ്മയവുമായി കടലിനടിയിലെ കാഴ്ചകളാണ് ഇവിടെയൊരുക്കുന്നത്. കൺസ്യൂമർ സ്റ്റാളുകൾ ഷോപ്പിംഗ് ഫെസ്റ്റിവൽ, അമ്യൂസ്‌മെന്റ് പാർക്ക്, ഫുഡ് ഫെസ്റ്റ് എന്നിവ ഉൾക്കൊള്ളിച്ചാണ് സംഘാടകർ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. പെരുന്ന സുബ്രഹ്മണ്യക്ഷേത്ര ഗോപുരത്തിന് സമീപം കുഴിമണ്ണിൽ ഗ്രൗണ്ടിലാണ് എക്‌സ്‌പോ നടക്കുന്നത്. അണ്ടർ വാട്ടർ ടണൽ വഴി ആളുകൾക്ക് കടൽ കാഴ്ചകൾ കാണാം. കടലിൽ കഴിയുന്ന നൂറ് കണക്കിന് മത്സ്യങ്ങളും ടണൽ വഴി കാഴ്ചക്കാർക്ക് മുമ്പിലേക്കെത്തും. ജനുവരി 2 വരെ മേള നീണ്ടുനിൽക്കും. വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്. ശനി,ഞായർ ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും സ്കൂൾ അവധി ദിനങ്ങളിലും രാവിലെ 11 മുതൽ പ്രവേശനം ഉണ്ടായിരിക്കും.