മാന്നാർ: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാന്നാറിന്റെ സമീപ പ്രദേശങ്ങളിൽ നടക്കുന്ന മൂന്നാമത്തെ മോഷണമാണ് ഇന്നലെ മാന്നാർ നായർസമാജം സ്‌കൂളിന് സമീപം നടന്നത്. ഇതുൾപ്പെടെ പത്ത് വ്യാപാരസ്ഥാപനങ്ങളിലാണ് ഇതുവരെ മോഷണം നടന്നത്. അടിക്കടി വ്യാപാരസ്ഥാപങ്ങളിലുണ്ടാവുന്ന മോഷണങ്ങളിൽ വ്യാപാരി വ്യവസായി ഏകോപനസമിതി മാന്നാർ യൂണിറ്റ് ശക്തമായി പ്രതിഷേധിച്ചു. രാത്രി കാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും വഴി വിളക്കുകൾ പൂർണമായും പ്രകാശിപ്പിക്കുവാൻ നടപടികൾ കൈക്കൊള്ളണമെന്നും പ്രസിഡന്റ് അനിൽ എസ്.അമ്പിളി, സെക്രട്ടറി റഷീദ് പടിപ്പുരയ്ക്കൽ എന്നിവർ ആവശ്യപ്പെട്ടു.