മുഹമ്മ: നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന പൊതു വഴിയിലേക്ക് പഴകി ജീർണിച്ച മതിൽ മഴയുള്ള രാത്രിയിൽ ഇടിഞ്ഞു വീന്നു. മതിൽ പതിച്ചതു രാത്രിയായതുകൊണ്ട് വൻ ദുരന്തം ഒഴിവായി .മാരാരിക്കുളം തെക്കു പഞ്ചായത്ത് സർവോദയപുരം മാർക്കറ്റിന് സമീപം വിവിധ ക്ലസ്റ്ററുകൾ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മതിലാണ് തകർന്നത്.
മതിലിന്റെ അപകടാവസ്ഥ പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചു എങ്കിലും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.