ഹരിപ്പാട്: കരുവാറ്റ എൻ.എസ്.എസ് ഹൈസ്കൂളിലെ 1994-95 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സംഗമം നാളെ കരുവാറ്റ മർത്തോമ പാരിഷ് ഹാളിൽ നടക്കും. രാവിലെ 9 ന് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.എൻ.പ്രമോദ് അദ്ധ്യക്ഷത വഹിക്കും. റിട്ട ഹെഡ്മിസ്ട്രസ് സുധാമണി കുഞ്ഞമ്മ വിശിഷ്ടാതിഥിയാകും. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, കരുവാറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, എൻ.എസ്.എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പി.ആർ.രമാദേവി എന്നിവർ സംസാരിക്കും. തുടർന്ന് പുർവ വിദ്യാർത്ഥികളുടെയും കുട്ടികളുടെയും കലാപരിപാടികൾ .