
മുഹമ്മ : മുഹമ്മ കെ ഇ കാർമ്മൽ സ്കൂളിലെ 21-ാം മത് വാർഷികാഘോഷം പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ മാർ സാമുവൽ ഹെറേനിയസ് മെത്രോപൊലീത്ത നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ ഡോ സാംജി വടക്കേടം സ്വാഗതം പറഞ്ഞു. മുൻ മാനേജർ ഫാ റോബിൻ അനന്തക്കാട്ട് അദ്ധ്യക്ഷനായി.മുൻ സ്കൂൾ പ്രിൻസിപ്പൽ ഫാ പോൾ തുണ്ടുപ്പറമ്പിൽ ഫാ ആന്റണി കൊച്ചു വീട്ടിൽ, സ്കൂൾ ബർസാർ ഫാ ജിനേ കന്വേ കോണിൽ , ഫാ ജോഷി നേവലക്കര ചലച്ചിത്ര സംവിധായകനും നടനുമായ ജോണി ആന്റണി , ഗാനരചയിതാവ് സുമേഷ് കൂട്ടിയ്ക്കൽ എന്നിവർ സംസാരിച്ചു.